COVID 19USALatest NewsNewsInternational

അമേരിക്കൻ മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു: ആശങ്ക ഉയരുന്നു

വാഷിംഗ്ടൺ: ബ്രിട്ടനിൽ വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ,​ ചീറ്റപ്പുലികൾ,​ എന്നിവയുൾപ്പെടെ മാർജ്ജാര വിഭാഗത്തിൽ പെട്ട എട്ട് ജീവികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മനുഷ്യർക്ക് പുറമെ മൃഗങ്ങളിലേക്കും കൊവിഡ് പടർന്ന് പിടിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Also Read:തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റം: ആശങ്ക ആവർത്തിച്ച് അമേരിക്ക

ചില മൃഗങ്ങൾ ജലദോഷം,​ ചുമ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഇവയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിലെ 12000 ത്തിലധികം മൃഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ഒരു മാസത്തോളമായി മൃഗങ്ങൾക്ക് മാത്രമായി പ്രത്യേകം തയാറാക്കിയ വാക്സിൻ മൃഗശാലയിൽ നല്കി വരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലും വളർത്തു നായക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വേയ്ബ്രിജിലെ മൃഗരോഗനിർണയ ലാബിലാണ് നായക്ക് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ നായയിൽ നിന്ന് മനുഷ്യരിലേക്കോ മറ്റ് വളർത്തു മൃഗങ്ങളിലേക്കോ രോഗബാധ പടർന്നതായി സ്ഥിരീകരണമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button