Latest NewsNewsInternational

അഫ്ഗാനിസ്ഥാനിൽ ബസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്: പിന്നിൽ ഐഎസ് എന്ന് സൂചന

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് സംഭവം. കാബൂളിലെ താലിബാൻ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

Also Read:കൊവിഡിന് പിന്നാലെ ഇനിയും മഹാവ്യാധികൾ! കാരണം ചൈനയിലെ ഭക്ഷണശീലങ്ങൾ തന്നെയാകാം?

കാബൂളിലെ ഷിയ ഹസാറ വിഭാഗം കൂടുതലായുള്ള ദഷ്ത്ത്-ഇ-ബർച്ചി പ്രദേശത്താണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. സ്‌ഫോടക വസ്തുവിൽ ബസ് തട്ടി അപകടമുണ്ടായതാകാമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആകാമെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Also Read:ദുബായ് എയർ ഷോ: 16 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്നു

കഴിഞ്ഞ ദിവസം നാംഗർഹാറിലെ പള്ളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും ഐഎസ് ആണെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button