KeralaLatest NewsIndia

‘വീണ്ടും രാജ്യസഭാ എംപിയായി മൽസരിക്കുമെന്ന്! ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്’- മേജർ രവി

‘യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചാടും, ലോക്സഭ എംപിയായിരിക്കുമ്പോൾ രാജി വച്ച് രാജ്യസഭാ എംപിയാകും, അവിടുന്ന് രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോല്‍ക്കും'

തിരുവനന്തപുരം: വീണ്ടും രാജ്യസഭയിലേക്ക് മൽസരിക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തില്‍ രൂക്ഷ വിമർശവനവുമായി സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് ലെെവില്‍ നടത്തിയ പ്രതികരണത്തില്‍ ജോസ് കെ മാണിക്ക് ‘അധികാരക്കൊതി’യാണ് ആവർത്തിച്ചായിരുന്നു വിമർശനം.’അങ്ങോട്ടും ചാടും ഇങ്ങോട്ടും ചാടും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക്. ലോക്സഭ എംപിയായിരിക്കുമ്പോൾ രാജി വച്ച് രാജ്യസഭാ എംപിയാകും. അവിടുന്ന് രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു തോല്‍ക്കും.

വീണ്ടും രാജ്യസഭാ എംപിയായി മൽസരിക്കുമെന്ന്. ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലേ ഇതിെനാക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവർക്ക്. ഷെയിം ഓൺ യു ജോസ് കെ.മാണി.’ എന്നും മേജർ രവി പറഞ്ഞു. ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്നാണ് ജോസ് കെ മാണി രാജിവച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാല മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ചേർന്ന ഇടതു മുന്നണി യോഗത്തിലാണ് രാജ്യസഭ സീറ്റില്‍ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് തീരുമാനമായത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെത് തന്നെയാണെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

‘ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കും’ എന്നായിരുന്നു പ്രതികരണം. നേരത്തെ ഒഴിവുന്ന സീറ്റിലേക്ക് സ്റ്റീഫന്‍ ജോർജ് മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. നവംബര്‍ 29 നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ്. നവംബര്‍ 16 നാണ് പത്രിക സമര്‍പ്പണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button