ThiruvananthapuramKeralaNattuvarthaLatest NewsNews

നെ​യ്യാ​റി​ൽ 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

നെ​യ്യാ​റ്റി​ൻ​ക​ര പാ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന സ്ത്രീയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. നെ​യ്യാ​റ്റി​ൻ​ക​ര പാ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

നാ​ട്ടു​കാ​ർ ആണ് സ്ത്രീയുടെ മൃതദേഹം ഒഴുകി നടക്കുന്നത് ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഒ​ഴു​ക്കി​ൽ ​പെ​ട്ട​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : യ​ന്ത്രം ​ഉ​പ​യോ​ഗി​ച്ച് കാ​ട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി : തൊഴിലാളി ബോധരഹിതനായി

അതേസമയം തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ നെയ്യാറിലടക്കം ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. മഴ തുടരുന്നതിനാൽ മൃതദേഹം എടുക്കാനായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button