KannurKeralaLatest NewsNews

യ​ന്ത്രം ​ഉ​പ​യോ​ഗി​ച്ച് കാ​ട് വെട്ടുന്നതിനിടെ പന്നിപ്പടക്കം പൊട്ടി : തൊഴിലാളി ബോധരഹിതനായി

ഏ​രു​വേ​ശി​യി​ലെ കെ.​കെ. സ​ന്തോ​ഷ് കു​മാ​റിന്റെ സ്ഥ​ല​ത്താ​ണ് ശ​നി​യാ​ഴ്ച ഉ​ച്ചയ്ക്ക് 12-ഓ​ടെ ആണ് പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച​ത്

ശ്രീ​ക​ണ്ഠ​പു​രം: പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി തൊ​ഴി​ലാ​ളി ബോ​ധ​ര​ഹി​ത​നാ​യി. കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെയാണ് പ​ന്നി​പ്പ​ട​ക്കം പൊ​ട്ടിയത്. ഏ​രു​വേ​ശി​യി​ലെ കെ.​കെ. സ​ന്തോ​ഷ് കു​മാ​റിന്റെ സ്ഥ​ല​ത്താ​ണ് ശ​നി​യാ​ഴ്ച ഉ​ച്ചയ്ക്ക് 12-ഓ​ടെ ആണ് പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ഏ​രു​വേ​ശി​യി​ലെ കെ. ​നാ​രാ​യ​ണ​ൻ യ​ന്ത്രം ​ഉ​പ​യോ​ഗി​ച്ച് കാ​ട് വെ​ട്ടി​ത്തെ​ളി​ക്കുകയായിരുന്നു. ഇ​തി​നി​ടെ​യാ​ണ് പ​ട​ക്കം പൊ​ട്ടി​യ​ത്. സ്ഫോടന ശബ്ദത്തിൽ നാ​രാ​യ​ണ​ൻ ബോ​ധ​ര​ഹി​ത​നാ​യെ​ങ്കി​ലും മ​റ്റ് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ൻ ശ​ബ്​​ദം കേ​ട്ട് നി​ര​വ​ധി​ ആ​ളു​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Read Also :കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിപ്പ് : പ്രതി അറസ്​റ്റിൽ

കാ​ട്ടു​പ​ന്നി​യെ അ​പാ​യ​പ്പെ​ടു​ത്താ​നാ​യി സ്ഥ​ലം ഉ​ട​മ അ​റി​യാ​തെ ചി​ല​ർ കൊ​ണ്ടുവെച്ച പന്നിപ്പട​ക്ക​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കു​ടി​യാ​ന്മ​ല പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും സംഭവ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button