KannurKeralaNattuvarthaLatest NewsNews

റേ​ഡി​യോ ടേ​പ്പ് റെ​ക്കോർ​​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് വീടിന് തീപിടിച്ചു

ക​ണ്ണ​പു​രം യോ​ഗ​ശാ​ല​ക്ക് സ​മീ​പം ചു​ണ്ടി​ൽ ചാ​ലി​ൽ എ​ലി​യ​ൻ രാ​ജേ​ഷി​ന്റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചിരുന്ന റേ​ഡി​യോ ടേ​പ്പ് റി​ക്കോ​ർ​ഡ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്

ക​ണ്ണ​പു​രം: റേ​ഡി​യോ ടേ​പ്പ് റെ​ക്കോ​​ർഡ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. ക​ണ്ണ​പു​രം യോ​ഗ​ശാ​ല​ക്ക് സ​മീ​പം ചു​ണ്ടി​ൽ ചാ​ലി​ൽ എ​ലി​യ​ൻ രാ​ജേ​ഷി​ന്റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചിരുന്ന റേ​ഡി​യോ ടേ​പ്പ് റി​ക്കോ​ർ​ഡ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച പാ​ർ​ട്ടി​ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ടും​ബ​വു​മാ​യി പോ​വു​ക​യും ഏ​ഴോ​ടെ തി​രി​ച്ചെ​ത്തി വീ​ട് തു​റ​ക്കു​മ്പോ​ൾ വീ​ട് നി​റ​യെ ക​റു​ത്ത പു​ക​യും തീ​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​രെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാരയി​ലു​ള്ള വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ഡി​യോ​യും മ​റ്റെ​ല്ലാ രേ​ഖ​ക​ളും ക​ത്തി​ച്ചാ​മ്പ​ലാ​യ​ നിലയിലാണ്.

Read Also : വന്ദേ ഭാരതിന് മലപ്പുറത്തെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് സുപ്രീം കോടതിയിൽ ഹർജി

14 വ​ർ​ഷ​മാ​യി പാ​പ്പി​നി​ശ്ശേ​രി റൂ​റ​ൽ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​മീ​ഷ​ൻ ഏ​ജ​ന്റാ​ണ് രാ​ജേ​ഷ്. അ​ല​മാരയി​ല്‍ സൂ​ക്ഷി​ച്ച ക​ല​ക്ഷ​ൻ തു​ക​യാ​യ 18500 രൂ​പ​യും ക​ത്തി​ന​ശി​ച്ചു. തു​ക ബു​ധ​നാ​ഴ്ച ബാ​ങ്കി​ൽ അ​ട​ക്കേ​ണ്ട​താ​യി​രു​ന്നു.

സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​യി​രു​ന്നെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​മി​ത​ വൈ​ദ്യു​ത പ്ര​വാ​ഹ​മാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button