Kallanum Bhagavathiyum
Latest NewsUAEKeralaNewsInternationalGulf

കറി അല്ലെങ്കിൽ ഗ്രില്ല്, ഫിറോസ് മയലിനെ പാചകം ചെയ്തിരിക്കും: മാസ് ഡയലോഗുമായി ഫിറോസ് ചുട്ടിപ്പാറ

ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വീഡിയോയ്ക്ക് എതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെ പുതിയ വീഡിയോയുമായി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്നതാണ് ഫിറോസിന്റെ പുതിയ വീഡിയോ. പീലികളുള്ള മയിലിനെ തേടി നടത്തിയ യാത്രയാണ് പുതിയ വീഡിയോയുടെ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യൻ മയിലിനെയും പോളണ്ട് മയിലിനെയും വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്. മയിലിന്റെ വില, തൂക്കം തുടങ്ങിയവയും വീഡിയോയിൽ പറയുന്നു. ‘കറി അല്ലെങ്കിൽ ഗ്രില്ല്’ എന്ന് മാസ് ഡയലോ​ഗ് പറഞ്ഞുകൊണ്ടാണ് ഫിറോസ് പുതിയ എപ്പിസോഡ് അവസാനിപ്പിക്കുന്നത്. നേരത്തെ, മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോവുകയാണെന്ന ഫിറോസിന്റെ പ്രഖ്യാപനം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. മയില്‍ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് ദേശീയതയ്ക്ക് എതിരാണെന്നും ആളുകൾ വ്യക്തമാക്കി.

അമരാവതിയിലെ അക്രമങ്ങൾക്ക് കാരണം ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ വ്യാജ പ്രചാരണം: ബിജെപി

ഇന്ത്യയില്‍ മയിലിനെ പിടിച്ച് കറിവെക്കുന്നതില്‍ വിലക്കുണ്ടെന്നും അതിനാലാണ് ദുബായിലെ ഫാമില്‍ നിന്ന് മയിലിനെ വാങ്ങി പാചകം ചെയ്യാന്‍ കാരണമെന്നും ഫിറോസ് ആദ്യ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഫിറോസ് ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. അതേസമയം മയിലിനെ വാങ്ങുന്ന എപ്പിസോഡ് പുറത്ത് വന്നതോടെ മയിലിനെ പാചകം ചെയ്യുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ഫിറോസ് വ്യക്തമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button