PalakkadLatest NewsKeralaNattuvarthaNews

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി

കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു

പാലക്കാട്: പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തി. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മമ്പറത്ത് ആയിരുന്നു സംഭവം.

രാവിലെ ഭാര്യയുമായി ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Read Also : കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്: അട്ടിമറി നടന്നില്ലെങ്കില്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തീരുമാനിക്കും

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമെന്ന് സൂചന. കേസില്‍ നാലു പ്രതികളെന്ന് പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button