KeralaLatest NewsNews

മലയാള സിനിമയിലെ യുവതാരങ്ങൾക്കായി എത്തിച്ച കാരവാൻ പൊക്കി എംവിഡി

രണ്ട് പ്രമുഖ യുവതാരങ്ങള്‍ക്കായി എത്തിച്ചതായിരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള കാരവന്‍

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾക്കായി എത്തിച്ച കാരവാൻ മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തു. സിനിമാതാരങ്ങൾക്ക് വിശ്രമിക്കാന്‍ എത്തിച്ച കാരവന്‍ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് പിടികൂടിയത്. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.

ഇരുമ്പനം റോഡരികിലെ സിനിമ ചിത്രീകരണത്തിന് ഇടയിൽ ആണ് ഇതര സംസ്ഥാന രജിസ്‌ട്രേഷനിലുള്ള കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. നികുതി അടയ്ക്കാതെ നിരത്തിലിറങ്ങിയ സാഹചര്യത്തിലാണ് വാഹനം കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്.

read also: ഉള‌ളിലുള‌ളത് പുറത്ത് കാണണം : സ്‌പാകളിലെയും ബ്യൂട്ടിപാര്‍ലറുകളിലെയും സദാചാര പരാതികളില്‍ നടപടിയുമായി ഭരണകൂടം

രണ്ട് പ്രമുഖ യുവതാരങ്ങള്‍ക്കായി എത്തിച്ചതായിരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള കാരവന്‍. ഇത് മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നും കൊച്ചി സ്വദേശിയാണ് വാഹനം വാടകയ്ക്ക് നല്‍കിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തേക്ക് നികുതിയിനത്തില്‍ ഒരു ലക്ഷം രൂപ പിഴ അടക്കാന്‍ വാഹന ഉടമക്ക് നോട്ടീസ് നല്‍കി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button