KeralaLatest NewsNews

മോഡലുകളുടെ മരണം, ദുരൂഹതയായി ഹോട്ടലുടമയുടെ നീക്കം : ദൃശ്യങ്ങള്‍ കളഞ്ഞത് വിഐപിയെ രക്ഷിക്കാന്‍

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തിലെ ദുരൂഹത മാറുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവതികള്‍ തങ്ങിയ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയ് ജോസഫിന്റെ ഇടപെടലുകളാണ് സംശയത്തിന് വഴിവെച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങളില്‍ ഹോട്ടലുടമയുടെ ഇടപെടലുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോയ് ജോസഫിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഹോട്ടലുടമയോട് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തക്കറ പുരണ്ട നാല് വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഡിവിആര്‍ ഹാജരാക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുടമ റോയ് ടെക്‌നീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണ് ഹോട്ടലിലെ ഡി വി ആര്‍ മാറ്റിയിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇടുക്കിയിലായിരുന്ന ടെക്‌നീഷ്യനെ റോയ് വിളിച്ചത് വാട്‌സ് അപ് കോളില്‍ ആണെന്നും കണ്ടെത്തി. അതേസമയം ദൃശ്യങ്ങള്‍ മാറ്റിയെങ്കിലും എന്‍ വി ആറിന്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എന്‍വിആറിലെ ദ്യശ്യങ്ങള്‍ മാത്രമാണ്.

അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഒരു പ്രമുഖന്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മാള സ്വദേശിയാണ് ആ പ്രമുഖനെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖനെ രക്ഷിക്കാനായാണ് സിസി ടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അയാള്‍ സിനിമാനടനാണെന്നും അല്ല രാഷ്ട്രീയക്കാരനാണെന്നുമാണ് അഭ്യൂഹം. പാര്‍ട്ടിക്ക് പിന്നാലെ മോഡലുകള്‍ പോകാനിടയായ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു അറിവുണ്ടെന്നാണു പൊലീസിന് ലഭിക്കുന്ന വിവരം.

ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് വലിയ സഹായം ചെയ്യുന്നയാളാണ് ഇയാളെന്നും ഹോട്ടലില്‍ ഇയാള്‍ക്കായി ഒരുമുറി ഒഴിച്ചിട്ടിരുന്നതായും പൊലീസിന് ലഭിച്ച വിവരങ്ങളില്‍ ഉണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയാതായും വിവരമുണ്ട്. അപകടം നടന്ന രാത്രിയില്‍ യുവതികളുടെ കാര്‍ ഓടിച്ച അബ്ദുള്‍ റഹ്മാനും മാള സ്വദേശിയാണ്.

കെട്ടിട നിര്‍മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും ഹോട്ടലുടമ റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഡിജിപിയുടെ ഇടപെടല്‍.

യുവതികളുമായി തര്‍ക്കമുണ്ടായ ദുശ്യങ്ങളാണ് ഡി വി ആറിലുള്ളത്. തര്‍ക്കം നടക്കുമ്പോള്‍ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചു. കുണ്ടന്നൂരില്‍ വെച്ച് ഷൈജുമായുള്ള തര്‍ക്കത്തിന് ശേഷമാണ് ഓവര്‍ സ്പീഡില്‍ ചേസിംഗ് നടന്നതെന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button