Latest NewsNewsInternationalGulfOman

വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ പദ്ധതിയില്ല: ഒമാൻ സുപ്രീം കമ്മിറ്റി

മസ്‌കത്ത്: രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടുന്നതിനോ, ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനോ നിലവിൽ പദ്ധതിയില്ലെന്ന് ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം നിലവിൽ ആഗോളതലത്തിൽ എല്ലായിടങ്ങളിലും കാണപ്പെടുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്മദ് അൽ സൈദി പറഞ്ഞു.

Read Also: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സാഹചര്യങ്ങളനുസരിച്ച് രാജ്യങ്ങളെ റെഡ്, ഗ്രീൻ, യെല്ലോ എന്നിങ്ങനെ തരാം തിരിക്കുന്ന നടപടി ആവശ്യമെങ്കിൽ സുപ്രീം കമ്മിറ്റി തിരികെ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നിലവിൽ ഒരു ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒമാനിലെ കോവിഡ് വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് സ്ഥിതിഗതികൾ ശാന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വർണക്കടുവ ലേലത്തിന് വെച്ച് ബ്രിട്ടീഷ് സർക്കാർ: ലേലത്തിൽ ഇന്ത്യക്കാർക്ക് പങ്കെടുക്കാനാവില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button