ThiruvananthapuramNattuvarthaLatest NewsKeralaNews

ശക്തമായ മഴയും കാറ്റും : വീട് തകർന്നു

വെട്ടിമൺകോണം കുന്നിൽ പുത്തൻവീട്ടിൽ ലീലയുടെ വീടാണ് തകർന്നത്

കല്ലമ്പലം : കനത്ത കാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു. ഒറ്റൂർ പഞ്ചായത്തിലെ നിർദ്ധന കുടുംബത്തിൻ്റെ വീടാണ് തകർന്നത്. വെട്ടിമൺകോണം കുന്നിൽ പുത്തൻവീട്ടിൽ ലീലയുടെ വീടാണ് തകർന്നത്.

വീട് അപകടാവസ്ഥയിൽ ആയതിനാൽ അയൽവാസികളുടെയും ബന്ധുക്കളുടെയും നിർദ്ദേശാനുസരണം ലീലയും മകളും രണ്ടുദിവസത്തിന് മുമ്പ് അടുത്ത ബന്ധുവിൻ്റെ വീട്ടിലേക്ക് മാറിയിരുന്നു.

Read Also : ജനവാസ മേഖലയിൽ പുലിയും കുഞ്ഞും ഇറങ്ങി

ഇവരുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പും മൂന്ന് മാസങ്ങൾക്കു മുമ്പ് മറ്റൊരു മകനും അജ്ഞാത രോഗം മൂലം മരിച്ചിരുന്നു. ഇപ്പോൾ ഇവരുടെ രണ്ട് പെൺമക്കൾക്ക് ഇതേ അസുഖമാണ്. ആകെയുള്ള കിടപ്പാടം കൂടി തകർന്നതോടെ ഈ കുടുംബം വഴിയാധാരമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button