Latest NewsNewsInternationalSports

ബ്രസീലിനെ സമനിലയിൽ പിടിച്ചു: അർജന്റീനക്ക് ലോകകപ്പ് യോഗ്യത

സ്കോർ: 0-0

ബ്യൂണോസ് അയേഴ്സ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ പിടിച്ച അർജന്റീന ലോകകപ്പിന് യോഗ്യത നേടി. തുടർച്ചയായം പതിമൂന്നാം തവണയാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടുന്നത്. തോൽവിയറിയാതെ 27 മത്സരങ്ങൾ പൂർത്തിയാക്കിയാണ് അർജന്റീനയുടെ കുതിപ്പ്. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ അഞ്ചാം ലോകകപ്പാണിത്.

Also Read:വിദേശ കറൻസികളുടെ ഉപയോഗം നിരോധിച്ച താലിബാൻ പണത്തിനായി നെട്ടോട്ടമോടുന്നു: കരുതൽ ധനശേഖരം ലേലം ചെയ്യാൻ നീക്കം

മികച്ച പ്രതിരോധത്തിന്റെ പ്രകടനം കണ്ട മത്സരത്തിൽ ലഭിച്ച നാമമാത്രമായ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.  മത്സരത്തിൽ കൂടുതല്‍ സമയം പന്ത് കാലിൽ വെച്ചതും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിച്ചതും അര്‍ജന്‍റീനയാണ്. എന്നാൽ മെസ്സിക്കും കൂട്ടർക്കും ഗോൾ മാത്രം കണ്ടെത്താനായില്ല.

മറുവശത്ത് പരിക്കേറ്റ സൂപ്പർ താരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിച്ചത്. 13 മത്സരങ്ങളിൽ ബ്രസീലിന് 35ഉം അർജന്‍റീനയ്ക്ക് 29ഉം പോയിന്‍റാണ് ഉള്ളത്. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button