KeralaLatest NewsNews

കേരളം കണ്ട ഗവർണർമാരിൽ തികച്ചും വ്യത്യസ്തൻ: ഗവര്‍ണര്‍ക്ക് സപ്തതി ആശംസകളുമായി അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സപ്തതി ആശംസകളുമായി അഡ്വ. എ ജയശങ്കര്‍. കേരളം സമീപകാലത്ത് കണ്ട ഗവർണർമാരിൽ തികച്ചും വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ജയശങ്കര്‍ പറഞ്ഞു. വര്‍ണര്‍ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Read Also  :  ബ​സ് ക​ണ്ട​ക്ട​ർ പീഡിപ്പിച്ചു : 22 കാ​രി​യു​ടെ പ​രാ​തിയിൽ കേ​സെ​ടു​ത്തു

കുറിപ്പിന്റെ പൂർണരൂപം:

ആരിഫ് ഖാന്റെ സപ്തതി.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എഴുപതിൻ്റെ നിറവിലെത്തിയ കാര്യം രാവിലെ മനോരമ വായിച്ചാണറിഞ്ഞത്. പ്രഗത്ഭ പാർലമെന്റേറിയൻ, കേന്ദ്ര മന്ത്രി എന്നീ നിലകളിൽ പണ്ടേ പ്രസിദ്ധനാണ് അദ്ദേഹം. കേരളം സമീപകാലത്ത് കണ്ട ഗവർണർമാരിൽ തികച്ചും വ്യത്യസ്തനുമാണ്. പൊതു വേദികളിൽ മുണ്ടും ജൂബയും ധരിച്ചു പ്രത്യക്ഷപ്പെടുന്നു; ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നു.
ഖാൻസാഹിബിന് സപ്തതി ആശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button