Latest NewsNewsInternational

അമേരിക്കയെ കടത്തിവെട്ടി ചൈന: ലോകത്തെ ഏറ്റവും വലിയ സമ്പന്ന പദവി ഇനി ചൈനയ്ക്ക്

2008ല്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

വാഷിംഗ്‌ടൺ: സമ്പത്തില്‍ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി മാറി. സമ്പത്തില്‍ ഏറെക്കാലം മുന്നിലായിരുന്ന അമേരിക്കയെ കടത്തിവെട്ടിയാണ് ചൈനയുടെ നേട്ടം. കഴിഞ്ഞ വര്‍ഷം ചൈനയുടെ മൊത്തം സമ്പത്ത് 120 ലക്ഷം കോടി ഡോളറിലെത്തി. 2000ല്‍ വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ സമ്പത്ത്. നിലവില്‍ ലോക സമ്പത്തിലെ മൂന്നിലൊന്ന് ഭാഗവും ചൈനയുടെ കൈവശമാണെന്ന് സൂറിച്ച് ആസ്ഥാനമായ ആഗോള റിസര്‍ച്ച് സ്ഥാപനം മക്കിന്‍സി ആന്‍ഡ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലോക വരുമാനത്തില്‍ 60 ശതമാനം പങ്കിടുന്ന ചൈന, യുഎസ്എ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, ജപ്പാന്‍, സ്വീഡന്‍, മെക്‌സിക്കോ, കാനഡ, ഓസ്‌ട്രേലിയ എന്നീ 10 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്.

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ആഗോള ആസ്തി 156 ലക്ഷം കോടിയില്‍ നിന്ന് 514 ലക്ഷം കോടിയായി. 2000ല്‍ 156 കോടി ഡോളറായിരുന്നു ആഗോള ആസ്തിയെങ്കില്‍ 2020ല്‍ 514 ലക്ഷം കോടി ഡോളറായി. 1999ല്‍ ലോകാരോഗ്യ സംഘടനയില്‍ അംഗമായതോടെയാണ് ചൈനയുടെ സാമ്പത്തിക കുതിപ്പ് തുടങ്ങിയത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ സമ്പത്ത് 90 ലക്ഷം കോടി ഡോളറാണ്. 20 വര്‍ഷത്തിനിടെ അമേരിക്കക്കും വളര്‍ച്ചയുണ്ടായി. ആഗോള ആസ്തിയുടെ 68 ശതമാനവും റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപമാണ്. അടിസ്ഥാന സൗകര്യവികസനമാണ് രണ്ടാമത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലക്കയറ്റമാണ് ആസ്തി വര്‍ധിക്കാനുള്ള പ്രധാനകാരണം. പലിശ നിരക്കിലെ കുറവും സമ്പന്നതക്ക് കാരണമായി.

Read Also: ചില മേഖലകളില്‍ വാക്‌സിനേഷന്‍ കുറവ് : ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രംഗത്തിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

എന്നാല്‍ ലോക സമ്പത്തില്‍ 10 ശതമാനവും അതിസമ്പന്നരുടെ കൈകളിലാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപവും വിലക്കയറ്റവും ഭാവിയില്‍ രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ല്‍ അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ഉല്‍പാദനക്ഷമമായ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പഠനം പറയുന്നു. റിയല്‍ എസ്റ്റേറ്റ് രംഗം തിരിച്ചടി നേരിട്ടാല്‍ ആഗോള സമ്പത്തിന്റെ 33 ശതമാനം നഷ്ടപ്പെടുമെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button