Latest NewsInternational

അമേരിക്ക-ചൈന വ്യാപാരം : വ്യാപാര യുദ്ധത്തില്‍ നിലപാട് കടുപ്പിച്ച് ചൈന

ബീജിങ്: അമേരിക്ക-ചൈന വ്യാപാര ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്കയ്‌ക്കെതിരെ തിരിച്ചടിയ്ക്കാനൊരുങ്ങി ചൈന. റെയര്‍ എര്‍ത്ത് മിനറലുകളുടെ ഉത്പാദത്തില്‍ ആഗോളതലത്തില്‍ ചൈനയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ച് അമേരിക്കയെ പ്രതിരോധിക്കാനാണ് ശ്രമം.

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപിള്‍സ് ഡെയ്ലിയുടെ മുഖപ്രസംഗത്തിലാണ് അമേരിക്കയ്ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കാനൊരുങ്ങുകയാണ് തങ്ങളെന്ന സൂചന ചൈന നല്‍കിയത്.

‘വ്യാപാര മേഖലയിലെ പോരാട്ടങ്ങളില്‍ ചൈനയ്ക്കുള്ള കഴിവ് അമേരിക്ക കുറച്ചു കാണരുത്’- മുഖപ്രസംഗത്തില്‍ പറയുന്നു. ചരിത്രപ്രാധാന്യമുള്ള പ്രയോഗങ്ങളിലൂന്നിയാണ് വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള എഡിറ്റോറിയല്‍ തയ്യാറാക്കിയിട്ടുള്ളത്. ‘ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പിന്നീട് പറയരുത്’ ചൈന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button