KozhikodeKeralaNattuvarthaLatest NewsNews

പിടികിട്ടാപ്പുള്ളിയെ പിടിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചു : സ്​ക്വാഡംഗത്തിന്‍റെ കാലിന്​ ഗുരുതരപരിക്ക്

കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പട്ടാപ്പകലാണ്​ സംഭവം

കുന്ദമംഗലം: പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ പ്രതിയുടെ നേതൃത്വത്തിൽ അക്രമം. ആറ്​ പൊലീസുകാർക്ക്​ പരിക്കേറ്റു. ഒരാളുടെ മുട്ടുകാലി​ന്​​ ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലത്തിനടുത്ത കട്ടാങ്ങൽ ഏരിമലയിൽ പട്ടാപ്പകലാണ്​ സംഭവം.

നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ടിങ്കുവിനെ പിടികൂടാനായെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.

ഡെൻസാഫ് സ്ക്വാഡ് അംഗം ജോമോന്‍റെ കാലിന്‍റെ മുട്ടിനാണ്​ ഗുരുതര പരിക്കേറ്റത്​. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സുനോജ്, അർജ്ജുൻ, സായൂജ്, ജിനീഷ്, മിഥുൻ എന്നിവരാണ്​ പരിക്കേറ്റ മറ്റ്​ സ്ക്വാഡ് അംഗങ്ങൾ.

Read Also : കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

നടുറോഡിൽ നിർത്തിയിട്ട വാഹനത്തിനു മുകളിൽ കയറിയ പ്രതികളെ സാഹസികമായാണ് പൊലീസ്​ പിടികൂടിയത്​. ടിങ്കുവിനെതിരെ വിവിധ ജില്ലകളിൽ കേസുകളുള്ളതായി പൊലീസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button