Latest NewsIndiaNews

രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി തന്റെ കവിത ഉപയോഗിക്കരുത്: പ്രിയങ്ക ഗാന്ധിക്കെതിരെ കവി പുഷ്യമിത്ര ഉപാധ്യായ്

2012-ലെ ഡിസംബറിൽ ഡൽഹി കൂട്ടബലാത്സംഗത്തെ തുടർന്ന് ഉപാധ്യായ തന്റെ വെബ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത കവിതയാണിത്

ലക്‌നൗ : അനുവാദം കൂടാതെ റാലിയിൽ തന്റെ കവിത ചൊല്ലിയതിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് താക്കീതുമായി കവി പുഷ്യമിത്ര ഉപാധ്യായ്. അനുമതിയില്ലാതെ ഒരു റാലിയിൽ അദ്ദേഹത്തിന്റെ കവിത ചൊല്ലിയെന്നും, രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി തന്റെ സാഹിത്യകൃതികൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കവി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് കുമാർ ലല്ലു കഴിഞ്ഞ ദിവസം ചിത്രകൂടിലെ ഒരു റാലിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യവെ പുഷ്യമിത്ര ഉപാധ്യായയുടെ പ്രശസ്ത കവിതയായ ‘സുനോ ദ്രൗപതി ശാസ്ത്ര ഉത ലോ’ ചൊല്ലുന്ന പ്രിയങ്ക ഗാന്ധിയുടെ വീഡിയോ പോസ്റ്റ് ചെയ്തു. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറയുമ്പോൾ ഭരണകക്ഷിയായ ബിജെപിയെ കൗരവരുമായി താരതമ്യം ചെയ്യാൻ പ്രിയങ്ക ഗാന്ധി കവിത ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, തന്റെ കൃതി രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കവി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

Read Also  :  വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി: സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

2012-ലെ ഡിസംബറിൽ ഡൽഹി കൂട്ടബലാത്സംഗത്തെ തുടർന്ന് ഉപാധ്യായ തന്റെ വെബ് ബ്ലോഗിൽ പോസ്റ്റ് ചെയ്ത കവിതയാണിത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള സ്ത്രീകളുടെ ദുരിതങ്ങൾ പ്രകടിപ്പിക്കാനാണ് താൻ കവിത എഴുതിയതെന്നും പുഷ്യമിത്ര ഉപാധ്യായ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button