Latest NewsNewsIndiaEntertainmentKollywood

ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയെടുത്തു: വ്യവസായികൾക്കെതിരെ നടി സ്നേഹയുടെ പരാതി

ചെന്നൈ : വ്യവസായികള്‍ക്കെതിരെ പരാതിയുമായി നടി സ്നേഹ. ചെന്നൈ കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. വ്യവസായികളായ രണ്ട് പേര്‍ക്കെതിരെയാണ് സ്നേഹയുടെ പരാതി.

എക്സ്പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 26 ലക്ഷം തട്ടിയെടുതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുവരെ അവര്‍ വാക്കുപാലിച്ചില്ലെന്നും പറഞ്ഞ പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും പറയുന്നു. സ്നേഹയുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also  :  സംസ്ഥാന സര്‍ക്കാര്‍ ഇസ്ലാമിക ഭീകരവാദികള്‍ക്കു അഴിഞ്ഞാടാന്‍ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം: വി മുരളീധരൻ

ധനുഷിന്‍റെ പട്ടാസിലാണ് സ്നേഹ അവസാനമായി അഭിനയിച്ചത്. വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button