KeralaNattuvarthaLatest NewsNewsIndia

കർഷകരുടെ വേദന മനസ്സിലാക്കുന്നു, കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ച കാർഷിക നിയമങ്ങൾ പിൻ‌വലിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്നും, ആത്മാർത്ഥമായി കർഷകരുടെ നന്മയ്ക്കു വേണ്ടി നടപ്പിലാക്കാൻ ശ്രമിച്ച നിയമങ്ങളെ ഒരുകൂട്ടം കർഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Also Read:പൊതുമരാമത്ത് വകുപ്പിൽ പൂർണ്ണമായും ഇ- ഓഫീസ് സംവിധാനം, ഇനിയെല്ലാം വിരൽത്തുമ്പിൽ: മുഹമ്മദ്‌ റിയാസ്

നിയമം ചിലർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ്​ ഇത്​ പിൻവലിക്കാൻ തീരുമാനിച്ചത്​. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ്​ സർക്കാറിന്‍റെ തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുനാനാക്ക്​ ജയന്തി ദിനത്തിലാണ്​ പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്​.

അതേസമയം, രാജ്യം ഉറ്റുനോക്കിയിരുന്ന ഒരു സമരമായിരുന്നു കർഷകരുടേത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഈ പ്രഖ്യാപനം വരാനിരിക്കുന്ന നാളുകളിൽ ഇന്ത്യയുടെ ഭാവി തന്നെ നിർണ്ണായിക്കാൻ പോന്നതാണെന്നാണ് സംഭവത്തിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button