ErnakulamKeralaNews

ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

അങ്കമാലി: ആറാം ക്ലാസ് വിദ്യാർഥിയെ ഷോട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ വീട്ടിൽ രാജുവിനെയാണ് (50) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read :  യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്നു: ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതി മുസഫറലി പിടിയിൽ

സിനിമയിലടക്കം അഭിനയിക്കാൻ അവസരമുണ്ടാക്കി തരാമെന്ന വാഗ്ദാനത്തിൽ കുട്ടിയുടെ വീട്ടിൽനിന്ന് ബൈക്കിൽ പ്രതിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചത്. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയരുതെന്ന്​ ഭീഷണിപ്പെടുത്തി കുട്ടിയെ വീട്ടിലെത്തിച്ചതെങ്കിലും അസ്വസ്ഥനായ കുട്ടി വീട്ടുകാരോട് ഉണ്ടായ സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞു. തുടർന്ന്​ വീട്ടുകാർ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button