KeralaCinemaMollywoodLatest NewsNewsEntertainment

അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും: ചുരുളിയില്‍ തെറിവിളി അനിവാര്യമെന്ന് വിനയ് ഫോര്‍ട്ട്

സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്

കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ചുരുളിയില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവാക്കുകളെക്കുച്ചുള്ള ചര്‍ച്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ സജീവമായിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട്. സിനിമയില്‍ അത് അനിവാര്യമായ കാര്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also  :  പശുക്കളെ സ്ഥിരമായി പീഡനത്തിനിരയാക്കി: മലപ്പുറത്ത് ഒരാൾ പോലീസ് പിടിയിൽ

‘സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണത്. സിനിമയിൽ അത് അനിവാര്യമായ കാര്യമായാണ് തോന്നുന്നത്. സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും.’

‘ഇതൊരു മലയാള സിനിമയായത് കൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണം. അതില്‍ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുക. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകും എന്നാണ് ഞാന്‍ ഭയപ്പെടുന്നത്.’- വിനയ് ഫോര്‍ട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button