Latest NewsNewsLife StyleFood & Cookery

പ്രാതലിന് തയ്യാറാക്കാം തിരുവിതാംകൂര്‍ അപ്പവും തലശ്ശേരി മട്ടണ്‍ കറിയും

ഇവ രണ്ടും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഭക്ഷണത്തിൽ വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പ്രഭാത ഭക്ഷണത്തിൽ ഒരു വ്യത്യസ്തത നമുക്ക് പരീക്ഷിച്ചാലോ ? അതിനായി നമുക്ക് തയ്യാറാക്കാം തിരുവിതാംകൂര്‍ അപ്പവും തലശ്ശേരി മട്ടണ്‍ കറിയും. ഇവ രണ്ടും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അപ്പത്തിനാവശ്യമായ സാധനങ്ങൾ

അരിപ്പൊടി – അരക്കിലോ

യീസ്റ്റ് – 10 ​ഗ്രാം

പഞ്ചസാര – 100 ​ഗ്രാം

തേങ്ങാപ്പാൽ (ഒന്നാം പാൽ) – 100 മില്ലി

തയ്യാറാക്കുന്ന വിധം

യീസ്റ്റും പഞ്ചസാരയും ചൂടുവെളളത്തിൽ യോജിപ്പിക്കുക. അരിപ്പൊടി വെളളമൊഴിച്ച് നന്നായി കുഴച്ചശേഷം യീസ്റ്റ് മിശ്രിതവും തേങ്ങാപ്പാലും ചേർത്ത് ആറ് മണിക്കൂർ വെയ്ക്കണം. ഇഡ്ഡലി പാത്രത്തിൽ കോരിയൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

Read Also : ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഇന്ന് നിരോധനം, ജില്ലയില്‍ കനത്ത മഴ തുടരുന്നു

തലശ്ശേരി മട്ടൻകറി – ആവശ്യമായ സാധനങ്ങൾ

മട്ടൻ കീമ – അരക്കിലോ

ഉരുളക്കിഴങ്ങ് – 200 ​ഗ്രാം

തേങ്ങ – 1

ഇഞ്ചി – 15 ​ഗ്രാം

പച്ചമുളക് – 15 ​ഗ്രാം

സവാള – 50 ​ഗ്രാം

തക്കാളി – 30 ​ഗ്രാം

കറിവേപ്പില – 1 തണ്ട്

മല്ലിയില – 20 ​ഗ്രാം

​ഗരം മസാല – 20​ ​ഗ്രാം

മല്ലിപ്പൊടി – 15 ​ഗ്രാം

മുളകുപൊടി – 15 ​ഗ്രാം

മഞ്ഞൾപ്പൊടി – 10 ​ഗ്രാം

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരകി നന്നായി അരയ്ക്കുക. ഉരുളക്കിഴങ്ങ് ഒരു സ്കൂപ്പർ ഉപയോ​ഗിച്ച് ചെറിയ ഉരുളകളായി മുറിക്കുക. പകുതി ഇഞ്ചിയും പച്ചമുളകും അരിഞ്ഞ ഉളളിയും മട്ടൻ കീമയിൽ ചേർത്തിളക്കുക. പാകത്തിന് ഉപ്പു ചേർത്തശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി മാറ്റിവെയ്ക്കുക.

ബാക്കിയുളള ഉളളി, പച്ചമുളക്, ഇഞ്ചി, തക്കാളി എന്നിവ അരിഞ്ഞെടുത്ത് തക്കാളി ഒഴിച്ചുളളവ എണ്ണയിൽ ആദ്യം വഴറ്റിയെടുക്കണം. നന്നായി വഴന്നു വരുമ്പോള്‍ തക്കാളിയും ബാക്കി മസാലപ്പൊടികളും ചേർക്കണം. ഇത് നന്നായി മൂത്തു കഴിഞ്ഞാൽ അരച്ച തേങ്ങയും ആവശ്യത്തിന് വെളളവും ചേർത്തുകൊടുക്കണം. തിളച്ചു വരുമ്പോൾ മട്ടൻകീമ, ഉരുളക്കിഴങ്ങ് ഉരുളകൾ എല്ലാം ചേർത്ത് നന്നായി വേവിച്ചെടുക്കണം. മല്ലിയിലയും കറിവേപ്പിലയുമിട്ട് ചൂടോടെ വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button