Latest NewsIndiaNews

രാജസ്ഥാനിൽ എല്ലാ മന്ത്രിമാരും രാജിവെച്ചു

ജെയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജിവെച്ചു. ഞായറാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കും. ഉച്ചക്ക് രണ്ടിന് സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പുതിയ മന്ത്രിമാരെ തീരുമാനിക്കും. വൈകീട്ട് നാലിന് സത്യപ്രതിജ്ഞ നടക്കും.

Also Read :  ‘രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടു’: ആരോപണങ്ങൾക്ക് മറുപടിയുമായി രഞ്ജു രഞ്ജിമാർ

നേരത്തെ അശോക് ഗെഹ് ലോട്ടിന്റെ അടുപ്പക്കാരായ മൂന്ന് മന്ത്രിമാർ രാജിവെച്ചിരുന്നു. വന്യൂ മന്ത്രി ഹരീഷ് ചൗധരി, മെഡിക്കല്‍ ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊസ്താര എന്നിവരാണ് രാജി സമര്‍പ്പിച്ചത്. സച്ചിൻ പൈലറ്റും മുതർന്ന നേതാക്കളും തമ്മിൽ ഡൽഹിയിൽ നടന്ന നിരവധി ചർച്ചകൾക്കുശേഷമാണ് രാജസ്ഥാനിൽ മന്ത്രിസഭ പുനസംഘടനക്ക് കളമൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button