Latest NewsIndiaNews

കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ച് സൈന്യം, ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭീകരന്‍

കുല്‍ഗാമിലെ പോംഭായി ഗോപാല്‍പ്പോര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നത്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ച് സൈന്യം. കുല്‍ഗാമിലെ ആഷ്മുജി മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ കൊലപ്പെടുത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മുകാശ്മീര്‍ പൊലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ കുല്‍ഗാമില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഭീകരനാണിത്. കുല്‍ഗാമിലെ പോംഭായി ഗോപാല്‍പ്പോര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഭീകരസംഘടനയായ ടിആര്‍എഫിന്റെ കമാന്‍ഡര്‍ അഫാഖിനെ സൈന്യം വധിച്ചിരുന്നു.

Read Also : ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിച്ചത് ആരെന്ന് പറയാന്‍ കഴിയില്ലെന്ന് ആത്മഹത്യ കുറിപ്പ്

അതേസമയം ഒഡീഷയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് കിലോ ഐഇഡി സ്‌ഫോടക വസ്തു സൈന്യം നിര്‍വീര്യമാക്കി. കോരാപുട്ട് ജില്ലയില്‍ നിന്നുമാണ് അഞ്ച് കിലോ ഐഇഡി സ്‌ഫോടക വസ്തുക്കള്‍ ബിഎസ്എഫിന്റെ 151 ബറ്റാലിയന്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

അറ്റകുറ്റപ്പണികള്‍ക്കായി പൊളിച്ചിട്ടിരുന്ന രാമഗിരി ഗുപ്‌തേശ്വര്‍ റോഡിലെ പൂജാരിപുത് ചൗക്കിന് സമീപത്ത് നിന്നുമാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്. കോരാപുട്ട് ജില്ലയിലെ കമ്പനി ഓപ്പറേറ്റിംഗ് ബേസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായാണ് ഇവ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button