ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ് പൊലീസ് പിടിയിലായത്

നേമം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ് പൊലീസ് പിടിയിലായത്.

അർഷാദ് എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. വ്യക്തി വിരോധമാണ് കാരണമെന്നാണ് സൂചന. ഇറയൻകോട് ഭാഗത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : മാരകായുധവുമായി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ

നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, എ.എസ്.ഐ മാരായ പത്മകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, സജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button