Latest NewsNewsIndia

ഓൺലൈൻ ഗെയിം മാതാപിതാക്കൾ വിലക്കി: സ്വർണവും പണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ

ചെന്നൈ : ഓൺലൈൻ ഗെയിമുകൾ കളിക്കാൻ മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ. 33 ലക്ഷം രൂപയും 213 പവൻ സ്വർണവുമായാണ് കടന്നത്. മാതാപിതാക്കളുടെ ശല്യമില്ലാതെ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ നേപ്പാളിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനായി പഴയ ഫോൺ ഉപേക്ഷിച്ച് പുതിയ ഐഫോൺ വാങ്ങി സിം കാർഡ് മാറ്റിയിരുന്നുവെങ്കിലും പൊലീസ് കണ്ടെത്തുകയായിരുന്നു.

പഴയ വാഷർമെൻപേട്ട് ഏരിയയിൽ കോൺട്രാക്ടറായ അച്ഛനും, കോളേജ് പ്രൊഫസറായ അമ്മയ്ക്കൊപ്പവുമാണ് കുട്ടി താമസിച്ചിരുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടി ഓൺലൈൻ ക്ലാസുകൾക്ക് ഇടയിലും മാതാപിതാക്കളുടെ ഫോണിൽ കളിച്ചിരുന്നു. മാതാപിതാക്കൾ എതിർത്തതോടെ നിരന്തരം വീട്ടിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Read Also  :  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു

ഇതോടെയാണ് കുട്ടി വീട് വിട്ട് പോകാൻ തീരുമാനിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലിന് പുറപ്പെടേണ്ട നേപ്പാളിലേക്കുള്ള വിമാന ടിക്കറ്റും ഇതിനായി കുട്ടി ബുക്ക് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പിടികൂടിയത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button