WayanadKeralaNattuvarthaLatest NewsNews

വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് : ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ

കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 12 ഡി 4120 ബസാണ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം കസ്റ്റഡിയിലെടുത്തത്

കൽപറ്റ: വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റുമായി സർവിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗത്തിന്റെ കസ്റ്റഡിയിൽ. കൽപറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ 12 ഡി 4120 ബസാണ് എൻഫോഴ്‌സ്‌മെൻറ് വിഭാഗം കസ്റ്റഡിയിലെടുത്തത്.

ബസ് സർവിസ് നടത്തിയിരുന്നത് ഇൻഷൂറൻസ് പുതുക്കാനായി നൽകിയ ചെക്കിന്‍റെ കാലാവധി കഴിയുകയും പണം ഈടാക്കാൻ കഴിയാതെ ഇൻഷുറൻസ് കമ്പനി റദ്ദാക്കുകയും ചെയ്ത പോളിസിയുമായിട്ടായിരുന്നു. വയനാട് എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദ്ദേശാനുസരണം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്.

Read Also : ആഡംബര ബൈക്കുകള്‍ മോഷ്​ടിക്കൽ : അഞ്ചം​ഗ സംഘത്തിലെ നാലുപേര്‍ പിടിയിൽ

എം.വി.ഐ വി.വി. വിനീത്, എ.എം.വി.ഐ എ. ഷാനവാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുളള ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button