Latest NewsUAENewsInternationalGulf

ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000 ത്തിൽ അധികം പ്രവാസികൾക്ക്: കണക്കുകൾ പുറത്ത്

ദുബായ്: ദുബായിയിൽ മാത്രം ഗോൾഡൻ വിസ ലഭിച്ചത് 44,000ൽ അധികം പ്രവാസികൾക്ക്. 2019 ൽ ഗോൾഡൻ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോൾഡൻ വിസ ആരംഭിച്ചത്. കഴിവുറ്റ പ്രതിഭകളെ രാജ്യത്തുതന്നെ നിലനിർത്തുന്നതിനും, ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും കൂടി ലക്ഷ്യമിട്ടാണ് ഗോൾഡൻ വിസ പ്രഖ്യാപിക്കുന്നത്.

Read Also: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് , സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമുദായ നേതാക്കള്‍

പത്ത് വർഷത്തേക്കാണ് യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകുന്നത്. നിക്ഷേപകർ, സംരംഭകർ, വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവർ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകർ, മിടുക്കന്മാരായ വിദ്യാർത്ഥികൾ എന്നിവർക്കായാണ് ആദ്യഘട്ടത്തിൽ ഗോൾഡൻ വിസ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീട് കൂടുതൽ പേർക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ യുഎഇ ലംഘൂകരിച്ചു.

മാനേജർമാർ, സിഇഒമാർ, ശാസ്ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് മാനേജ്‌മെന്റ്, ടെക്‌നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധർ തുടങ്ങിയവർക്കും ഗോൾഡൻ വിസയ്ക്കായി അപേക്ഷ നൽകാം.

Read Also: സിപിഎം പ്രവർത്തകന്റെ തിരോധാനം: ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെ ആറ് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button