Latest NewsNewsWeirdVideosFunny & Weird

ലോറിയെ മറികടക്കാന്‍ ശ്രമം: അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരന്‍: വീഡിയോ

ശ്രീനഗര്‍: ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അത്ഭുതകരമായി ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു.

Read Also  :  ചോറ്-മുട്ട-രണ്ട് ഗ്ലാസ് പാല്‍ അടങ്ങിയ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന്‍ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു.

ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കശ്മീര്‍ താഴ് വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ് സോജില പാസിലൂടെ കടന്നുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button