KeralaLatest NewsNews

അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ച സംഭവം: കൊല്ലത്തെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കൊല്ലം : അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അർപ്പിതാ സ്‌നേഹലയം അടച്ചുപൂട്ടാൻ ഉത്തരവ്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ജില്ല കളക്ടറാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുവാനും നിർദ്ദേശമുണ്ട്. ഉത്തരവിന്റെ പകർപ്പ് ആശ്രയ കേന്ദ്രം സെക്രട്ടറി ടി സജീവന് കൈമാറി.

വൃദ്ധയായ അന്തേവാസിയെ അടിക്കുന്നതും വഴക്കുപറയുന്നതുമായ വീഡിയോ സോഷ്യൽമീഡിയിയലൂടെ പുറത്ത് വന്നിരുന്നു. ആശ്രയ കേന്ദ്രത്തിൽ പ്രാർത്ഥന സമയത്ത് അന്തേവാസിയായ വൃദ്ധമാതാവ് ഉറങ്ങി എന്നാരോപിച്ചാണ് ചൂരൽ കൊണ്ട് നടത്തിപ്പുകാരൻ വൃദ്ധമാതാവിനെ മർദിച്ചത്. ‘ആഹാരം കഴിക്കുമ്പോൾ ഉറങ്ങാറില്ലല്ലോ പ്രാർത്ഥന സമയത്ത് മാത്രം എന്താ നിനക്ക് ഉറക്കം’ എന്ന് ചോദിച്ചായിരുന്നു വൃദ്ധമാതാവിന് മർദ്ദനം.

Read Also  :  ക്ലബ്ബിനെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാക്കണം എന്നായിരുന്നു തന്റെ ആഗ്രഹം: ഒലെ

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശ്രയ കേന്ദ്രത്തില്‍ വിവിധവകുപ്പുകൾ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥാപനനടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതർക്ക് നിർദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button