Latest NewsNewsFootballSports

ക്ലബ്ബിനെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാക്കണം എന്നായിരുന്നു തന്റെ ആഗ്രഹം: ഒലെ

മാഞ്ചസ്റ്റർ: യുണൈറ്റഡിനെ നല്ല നിലയിൽ മെച്ചപ്പെടുത്തിയ താൻ ക്ലബ് വിടുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി താൻ വന്ന സമയത്ത് ടീം മറ്റ് ടീമുകളേക്കാൾ മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചതെന്നും, നല്ല നിലയിലാക്കിയാണ് താൻ ക്ലബ് വിടുന്നതെന്നും ഒലെ പറഞ്ഞു.

ഈ സീസണിലെ മോശം ഫലങ്ങൾ കണക്കിലെടുത്ത് ഒലെയെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ തീരുമാനിച്ചിരുന്നു. താൻ ആഗ്രഹിച്ച ഫലങ്ങൾ ലഭിച്ചില്ല എന്നും അതുകൊണ്ട് തന്നെ ഇപ്പോൾ മാറിക്കൊടുക്കേണ്ട സമയമാണ് എന്ന് ഒലെ പറഞ്ഞു.

Read Also:- ഈ 5 മോശം പ്രഭാത ശീലങ്ങളെ പിന്തുടരരുത്..!!

‘ഈ ക്ലബ്ബ് തനിക്ക് എല്ലാമാണ്. ഈ ക്ലബ് മുന്നോട്ട് പോകണം എന്നും ഈ ക്ലബ്ബ് കിരീടം നേടണം എന്നുമാണ് തന്റെ ആഗ്രഹം. ഈ ടീമിന് വലിയ ഭാവിയുണ്ട്. ഇപ്പോൾ കളിക്കുന്നതിനേക്കാൾ നന്നായി ഇവർക്ക് കളിക്കാനാകും എന്ന് എല്ലാവർക്കും അറിയാം. ക്ലബ്ബിനെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാക്കണം എന്നായിരുന്നു തന്റെ ആഗ്രഹം ഇങ്ങനെ ഒരു അവസരം തന്നതിന് ക്ലബ്ബിനോട് നന്ദി പറയുന്നു’ ഒലെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button