KeralaLatest NewsIndia

‘നിങ്ങളീ പിടിച്ചു പറിച്ചു കൊണ്ട് വരുന്നത് രണ്ടു മനുഷ്യരുടെ ചങ്കാണ്’ സോഷ്യൽമീഡിയ ഒന്നടങ്കം പോറ്റമ്മയ്ക്കൊപ്പം

നിയമം നീതി നടപ്പാവാൻ വേണ്ടിയാണ് , അല്ലാതെ പിഴച്ചു പോയ മനുഷ്യരുടെ പിടിവാശി നടപ്പാവാൻ വേണ്ടി ആവരുത്

തിരുവനന്തപുരം : അമ്മയറിയാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു
തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറുടെ സംരക്ഷണയിൽ ഏൽപിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നു സാംപിളെടുക്കും. താൽക്കാലിക ദത്തിന് ഏൽപിച്ചിരുന്ന ആന്ധ്രയിലെ ദമ്പതികളിൽനിന്നു കുഞ്ഞിനെ സ്വീകരിച്ച കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ രാത്രി എട്ടരയോടെയാണു വിമാനമാർഗം തിരുവനന്തപുരത്തെത്തിയത്.

ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസുകാരും ഉൾപ്പെട്ടതായിരുന്നു സംഘം. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ അനുമതിയോടെ പാളയത്തെ നിർമല ശിശുഭവനിലാക്കി.ഇന്നു വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം കുഞ്ഞിന്റെ ഡിഎൻഎ സാംപിളെടുക്കും. എന്നാൽ പെറ്റമ്മയാണെങ്കിലും അനുപമയുടെ കാമുകൻ ഉപേക്ഷിച്ചപ്പോൾ കുഞ്ഞിനെ കയ്യൊഴിയാൻ തയ്യാറായ പെറ്റമ്മയ്ക്കൊപ്പമല്ല സോഷ്യൽ മീഡിയ. ഒരുവർഷമായി പൊന്നുപോലെ വളർത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്കൊപ്പമാണ് ഭൂരിഭാഗം പേരും. ആ കുഞ്ഞിന്റെ നല്ല ഭാവിയാണ് ഈ ഒരു സംഭവത്തിലൂടെ നഷ്ടപ്പെടാൻ പോകുന്നതെന്നാണ് സോഷ്യൽമീഡിയയുടെ വിമർശനം.

ചില കുറിപ്പുകൾ കാണാം:

നിങ്ങൾ ആഘോഷിച്ചോളൂ
ഒറ്റപെട്ടു പോയ ഒരു ജീവനു ശ്വാസം ഊതിക്കൊടുത്തു ജീവിപ്പിച്ച രണ്ടു മനുഷ്യരുണ്ട്, അവരുടെ കയ്യിൽനിന്നു നിങ്ങളീ പിടിച്ചു പറിച്ചു കൊണ്ടുപോവുന്ന കുഞ്ഞിന് ഉച്ചത്തിൽ സംസാരിക്കാൻ കഴിയാത്തത് നിങ്ങളുടെ ഭാഗ്യം ..അന്യ ഭാഷക്കാരായ ആ രണ്ടു മനുഷ്യരുടെ കണ്ണീരിനു ആരിനി കണക്കു പറയും ..
നിയമം നീതി നടപ്പാവാൻ വേണ്ടിയാണ് , അല്ലാതെ പിഴച്ചു പോയ മനുഷ്യരുടെ പിടിവാശി നടപ്പാവാൻ വേണ്ടി ആവരുത്
ഇവിടെ നമുക്ക് തെറ്റു പറ്റി.
നെറികേടാണ് നമ്മളീ ചെയ്യുന്നത് ..!!

മറ്റൊരു കുറിപ്പ്,

വല്ലാത്ത ഒരു നോവ്…

കുഞ്ഞിനെ വേർപെട്ട ആ അച്ഛനും അമ്മയ്ക്കും
താങ്ങാൻ പറ്റണെ എന്ന് പ്രാർത്ഥന.
പ്രസവിച്ച അമ്മയുടെ മനസ്സ് കാണാതെ അല്ല..
ഒരേ സമയം സമാധാനവും,
അതേ പോലെ തന്നെ ഇത്രയും നാൾ അവനെ വളർത്തിയവരെ ഓർത്ത് സങ്കടവും……….

വേറെ ഒരു കുറിപ്പ് കാണാം:

ഈ കാട്ടുന്ന നീതി കേടിന്റെ പേരത്രെ നിയമം..
അവകാശം പറഞ്ഞു ചൂണ്ടി കാണിക്കാൻ ഒരു തന്ത ഇല്ലാഞ്ഞപ്പോൾ അറിഞ്ഞു കൊണ്ട് അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ, ഗർഭപാത്രത്തിൽ ഒരു പോന്നോമനയെ ചുമക്കാൻ കഴിയാതെ പോയൊരമ്മ അനാഥത്വത്തിൽ നിന്നു വാരിപ്പുണർന്നു ചൂടും ചൂരും നൽകി സനാഥനാക്കി. കുഞ്ഞെന്ന ലോകത്ത് ഒരച്ഛനും അമ്മയും ആയി ജീവിച്ചു തുടങ്ങിയ 2 ജീവനുകളിൽ നിന്നു ആ കുഞ്ഞിനെ ഉപേക്ഷിച്ചുകളഞ്ഞു മാസങ്ങൾ തിരിഞ്ഞു നോക്കാതെ ഇരുന്നവരിലേക്ക് പേറ്റു നോവിന്റെ മഹിമ പറഞ്ഞു തിരിച് എൽപ്പിക്കുന്നു…. അനുപമ എന്ന പെറ്റമ്മയുടെ കണ്ണീരിനെക്കാൾ മഹത്വം ആ അന്യ ദേശക്കാരായ പോറ്റമ്മയുടെയും അച്ഛന്റെയും കണ്ണീരിനും നെഞ്ചുരുക്കുന്ന വേദനയ്ക്കും തന്നെയാണ്.
സഹിക്കാൻ കഴിയട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു .

മറ്റൊരു കുറിപ്പ്:

ഈ വിഷയത്തിൽ ഒന്നും എഴുതരുത് എന്ന് കരുതിയതാണ്. പക്ഷേ ഈ ചിത്രം വല്ലാതെ വിഷമിപ്പിക്കുന്നു .ഒരു വർഷത്തോളം തന്റെ ഹൃദയം പോലെ നോക്കിയ കുഞ്ഞിനെ പ്രസവിച്ചു എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അമ്മയെന്ന് അവകാശപ്പെടുന്നവരിലേക്ക് കൈമാറാനുള്ള പോക്കാണിത്. ജനിച്ചു ആഴ്ചകൾ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ നോക്കി എടുക്കാൻ അവർ എന്ത് മാത്രം കഷ്ടപെട്ടിട്ടുണ്ടാകും, അവനെക്കുറിച്ച് എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ടാകും. അവന്റെ കളിചിരികൾ അവരിൽ എന്ത് മാത്രം സന്തോഷം ഉണ്ടാക്കിയിട്ടുണ്ടാകും.

അവൻ ആദ്യമായ് മുഖത്തു നോക്കി ചിരിച്ചപ്പോൾ, കമിഴ്ന്നു വീണപ്പോൾ, മുട്ടുകുത്തിയപ്പോൾ, അമ്മേയെന്ന് വിളിച്ചപ്പോൾ അവർ എന്തോരം സന്തോഷിച്ചിട്ടുണ്ടാകും. രാവിനെ പകലാക്കി കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തിയ കുഞ്ഞിനെ കൈമാറേണ്ടി വരുന്ന അവസ്ഥ.. ആർക്കും ഇങ്ങനെ ഒരവസ്ഥ വരുത്തരുതേ ഭഗവാനെ. കുഞ്ഞിനെ നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന വേദന തരണം ചെയ്യാൻ ആ മാതാപിതാക്കൾക്ക് കഴിയട്ടെ.
Nb: പ്രസവിച്ചത് കൊണ്ട് മാത്രം ആരും അമ്മ ആകില്ല.. അവളെ ന്യായികരിക്കാൻ ഇങ്ങോട്ട് ആരും വരണ്ട.

 

shortlink

Related Articles

Post Your Comments


Back to top button