ThiruvananthapuramKeralaNattuvarthaLatest NewsNews

മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

ഊ​രൂ​ട്ട​മ്പ​ലം ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ റേ​ഡി​യോ പാ​ർ​ക്കി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ൾ​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റിട്ടുണ്ട്

നേ​മം: മ​ല​യി​ൻ​കീ​ഴി​ൽ പേ​പ്പ​ട്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പരിക്ക്. ഗോ​വി​ന്ദ​മം​ഗ​ലം പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​രൻ പു​ഷ്പ​കു​മാ​ർ (52), പെ​രു​മ​ന ക​ട്ട​റ​ക്കു​ഴി സ്വ​ദേ​ശി ഷെ​ർ​ളി​യു​ടെ മ​ക​ൻ സെ​ലി​ൻ (18), അ​രു​വാ​ക്കോ​ട് സ്വ​ദേ​ശി വി​നോ​ദ് (32) എ​ന്നി​വ​ർ​ക്കാ​ണ് പേപ്പട്ടിയുടെ ക​ടി​യേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രിയാ​ണ് സം​ഭ​വം. പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി​യ്ക്കിടെയാണ് പു​ഷ്പ​കു​മാ​റിന് കടിയേറ്റത്. ഇ​യാ​ളു​ടെ കൈ​ക്കാ​ണ് പ​രി​ക്ക്. സെ​ലി​നും വി​നോ​ദി​നും കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്. ഷെ​ർ​ളി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് സെ​ലി​നെ നാ​യ് ക​ടി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു നാ​യ്ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു.

Read ALso : ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ

മാത്രമല്ല ഊ​രൂ​ട്ട​മ്പ​ലം ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ റേ​ഡി​യോ പാ​ർ​ക്കി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം തെ​രു​വു​നാ​യ്ക്ക​ൾ​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റിട്ടുണ്ട്. ഇതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. സ​മീ​പ​ത്തെ കു​ള​ത്തി​ൽ​ നി​ന്ന് വെ​ള്ളം കു​ടി​ച്ച് ക​യ​റി​യ നാ​യ്​ ക​രി​ങ്ക​ല്ലി​ൽ ക​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്ക് സം​ശ​യ​മാ​യ​ത്.

പേ​പ്പ​ട്ടി​യു​ടെ ക​ടി​യി​ൽ പ​രി​ക്കേ​റ്റ​വ​ർ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി, നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ആ​ശു​പ​ത്രി, കാ​ട്ടാ​ക്ക​ട ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.

ക​ടി​യേ​റ്റ നാ​യ്ക്ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീകരിക്കണമെന്ന് മ​റു​കി​ൽ പെ​രു​മ​ന വാ​ർ​ഡ് അം​ഗം ബി. ​ഗി​രീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button