KeralaLatest NewsNews

പ്രഭാത സവാരിക്കായി ഇറങ്ങിയവരെ തെരുവുനായ ആക്രമിച്ചു: 21 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് തെരുവുനായ ആക്രമണം. മഞ്ചേരിയിലാണ് സംഭവം. ആക്രമണത്തിൽ 21 പേർക്ക് പരിക്കേറ്റു. മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. പ്രഭാത സവാരിക്കായി ഇറങ്ങിയവരെയാണ് തെരുവുനായകൾ കൂടുതലായും ആക്രമിച്ചത്.

Read Also: ദീർഘകാലമായുള്ള ഭൂമിതർക്കം: ശിവസേന നേതാവിനെതിരെ വെടിയുതിർത്ത് ബിജെപി എംഎൽഎ

പരിക്കേറ്റവരെ തിരൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പലർക്കും കയ്യിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു ഭാഗങ്ങളിൽ പോയി ആക്രമണം നടത്താതിരിക്കാൻ നായയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.

Read Also: എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന: പ്രഖ്യാപിച്ച് പ്രധാനമന്ത്രി, വൈകാരിക നിമിഷമെന്ന് മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button