COVID 19Latest NewsNewsEuropeInternational

ലോകത്തിന്റെ കൊവിഡ് ആസ്ഥാനമായി വീണ്ടും യൂറോപ്പ്: രോഗബാധയും മരണസംഖ്യയും കുതിച്ചുയരുന്നു

ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം യൂറോപ്പിൽ

ലണ്ടൻ: യൂറോപ്പിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. മരണസംഖ്യയും വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്.

Also Read:44,917 പുതിയ കേസുകൾ: ബ്രിട്ടണെയും വരിഞ്ഞ് മുറുക്കി കൊവിഡ്

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെതർലൻഡ്സിലും ബൽജിയത്തിലും മറ്റും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നത് ഭരണാധികാരികൾക്ക് തലവേദന സൃഷ്ടിക്കുകയാണ്. വാക്സിനേഷൻ ആരംഭിച്ച ശേഷം ഇതാദ്യമായി ഓസ്ട്രിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാലാം തവണയാണ് ഇവിടെ ലോക്ഡൗൺ നടപ്പാക്കുന്നത്.

കൊവിഡ് ഡെൽറ്റ വകഭേദം വ്യാപകമായ ന്യൂസീലൻഡ് കടുത്ത നിയന്ത്രണങ്ങൾ ഉപേക്ഷിച്ച് ബദൽ മാർഗങ്ങൾ ആവിഷ്കരിച്ചു. പ്രതിഷേധങ്ങളെ തുടർന്നാണ് നടപടി. നെതർലൻഡ്സ്, സ്ലൊവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ജർമ്മനിയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button