KeralaNattuvarthaLatest NewsNews

താൽക്കാലിക ബാച്ചുകളിൽ തീരുമാനം ഇന്ന്, പ്രതീക്ഷയോടെ വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനാണ്‌ താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിനെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

Also Read:മൂക്ക് മുട്ടെ തിന്നാൻ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിൻ്റെടേൽ കയറി കുത്തുമ്പൊഴുണ്ടാവുന്ന ഓരോ സൂക്കേടുകൾ: നെൽസൻ

നിലവിൽ താത്കാലിക ബാച്ച്‌ അനുവദിക്കാന്‍ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ കൈമാറാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുക. അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും.

നിലവില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ സീറ്റ് കിട്ടാതെ പുറത്തുള്ളത്. ഏകദേശം നാല്‍പതിനായിരം കുട്ടികള്‍ക്ക് പഠനസൗകര്യമില്ല. കൂടുതല്‍ കുട്ടികള്‍ പുറത്തുള്ള ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാവും പുതിയ ബാച്ചുകള്‍ അനുവദിക്കുക. സീറ്റുകളുടെ ലഭ്യതക്കുറവ് മൂലം അനേകം കുട്ടികൾ ഇപ്പോഴും അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കുകയാണ്. അവരെക്കൂടി പരിഗണിക്കാനാണ് സർക്കാർ അധിക ബാച്ച് നൽകാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button