Latest NewsIndia

മുന്‍കാമുകിയെ ക്രൂരമായി പീഡിപ്പിച്ചു: മിസ്റ്റര്‍ വേള്‍ഡ് മണികണ്ഠൻ അറസ്റ്റിൽ, കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മുപ്പതുകാരിയായ മുന്‍കാമുകിയെ ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്.

ചെന്നൈ : മുന്‍കാമുകിയെ ശാരീരികമായി ക്രൂരമായി ആക്രമിച്ചതിന് ചെന്നൈയിലെ ബോഡി ബില്‍ഡര്‍ അറസ്റ്റില്‍. മിസ്റ്റര്‍ വേള്‍ഡ്, മിസ്റ്റര്‍ തമിഴ്നാട് തുടങ്ങിയ നിരവധി കിരീടങ്ങള്‍ നേടിയിട്ടുള്ള ആര്‍ മണികണ്ഠനാണ് പൊലീസിന്റെ പിടിയിലായത്. ടോണീസ് ഫിറ്റ്നസ് സെന്റര്‍ എന്ന പേരില്‍ ജിം നടത്തുകയാണ് ഇയാളിപ്പോൾ. മുപ്പതുകാരിയായ മുന്‍കാമുകിയെ ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്.

ഏതാനും ദിവസം മുന്‍പ് യുവതി തന്നെ മണികണ്ഠന്‍ ക്രൂരമായി മര്‍ദ്ദിച്ചതായികാട്ടി ചെന്നൈ കമ്മീഷണറുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദ്ദനത്തില്‍ മുഖത്ത് പരിക്കേറ്റ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ യുവതി പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ തുടർന്നുണ്ടായ തർക്കമാണ് യുവതിയെ ആക്രമിക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. ഇത് കൂടാതെ യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യ നിമിഷങ്ങള്‍ മണികണ്ഠന്‍ പകര്‍ത്തിയിരുന്നതായും പൊലീസ് പറഞ്ഞു. മൂന്ന് തവണ മിസ്റ്റര്‍ വേള്‍ഡ് കിരീടവും നാല് തവണ മിസ്റ്റര്‍ തമിഴ്നാട് കിരീടവും നേടിയ മണികണ്ഠന്‍ ചെന്നൈയിലെ ഫിറ്റ്നസ് വ്യവസായത്തില്‍ പ്രശസ്തനാണ്. ഇയാള്‍ നഗരത്തില്‍ രണ്ടിടത്ത് ജിമ്മുകള്‍ ആരംഭിച്ചിട്ടുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button