KeralaLatest NewsNews

ഐഎസിലേയ്ക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവം, പ്രതി ഹംസഫറിന് അഞ്ച് വര്‍ഷം തടവ്

കൊച്ചി: ഐഎസിലേയ്ക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്ക് കടത്തിയ കേസിലെ പ്രതി കല്‍പ്പറ്റ സ്വദേശി നഷിദുല്‍ ഹംസഫറിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചത്.

Read Also : ഹോട്ടലില്‍ വച്ച് മറഡോണ കടന്ന് പിടിച്ചു, പതിനാറാം വയസില്‍ ആഴ്ചകളോളം ലൈംഗിക പീഡനത്തിനിരയായി: ക്യൂബന്‍ യുവതി

2016 മെയ്,ജൂണ്‍ മാസങ്ങളില്‍ മലയാളി യുവാക്കളെ ഐഎസില്‍ ചേര്‍ക്കാനായി വിദേശത്തേക്ക് കടത്തിയെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന കേസ്. കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് എന്‍ഐഎയും ഏറ്റെടുത്തു. ഐഎസില്‍ ചേരാനായി 2017 ഒക്ടോബറില്‍ നഷിദുല്‍ വിദേശയാത്ര നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനിലെത്തിയ പ്രതി ഇവിടെ തടവിലായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനും ഐഎസില്‍ ചേരാന്‍ ശ്രമിച്ചതിനാണ് നഷിദുലിനെ അഫ്ഗാന്‍ സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയത്. പിന്നീട് 2018 സെപ്റ്റംബര്‍ 18 നാണ് ഹംസഫറിനെ എന്‍ഐഎക്ക് കൈമാറിയത്. മതഭീകരവാദം അനുവദിക്കാനാകില്ലെന്നും എന്‍ ഐ എ കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button