Latest NewsNewsInternationalKuwaitGulf

ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചു: കുവൈത്തിൽ ഇന്ത്യക്കാരിക്കെതിരെ പരാതി

കുവൈത്ത് സിറ്റി: ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന പരാതിയിൽ ഇന്ത്യക്കാരിക്കെതിരെ കേസ്. കുവൈത്തിലാണ് സംഭവം. 28 കാരിയായ വീട്ടുജോലിക്കാരിക്കെതിരെയാണ് പരാതി ലഭിച്ചത്. 470 കുവൈത്തി ദിനാറും (1.15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഒരു സാംസങ് സ്മാർട്ട് ഫോണുമാണ് ഇവർ മോഷ്ടിച്ചത്.

Read Also: ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കും, സെക്‌സ് ടോയിസ്, സെക്‌സ് റാക്കറ്റുമായി ബന്ധം: അധ്യാപകനെതിരെ വിദ്യാര്‍ഥിനി

62 വയസുകാരിയായ അമ്മയുടെ പണവും ഫോണുമാണ് ഇവർ കവർന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഫഹദ് അൽ അഹ്മദ് പൊലീസ് സ്റ്റേഷനിലാണ് വീട്ടുജോലിക്കെതിരെ പരാതി ലഭിച്ചത്. തുടർന്ന് മോഷണത്തിനും വിശ്വാസ വഞ്ചനയ്ക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരോപണ വിധേയായ ഇന്ത്യക്കാരി ഒളിവിലാണ്. പണം നഷ്ടമായ വൃദ്ധയ്ക്ക് വേണ്ടി പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് മകൻ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Read Also: ഹലാൽ ശർക്കര വിവാദം: വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേൾക്കണമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments


Back to top button