Latest NewsNewsIndiaCrime

മംഗളൂരുവിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 4 പ്രതികൾ പിടിയിൽ

മംഗളൂരു: എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച സഹോദരനുമായി ഫാക്ടറി വളപ്പിൽ കളിച്ചുകൊണ്ടിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മുറിയിലെത്തിച്ചാണ് സംഘം പീഡനത്തിനിരയാക്കിയത്.

Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മംഗളൂരുവിലെ വാമഞ്ഞൂരിൽ ടൈൽ ഫാക്ടറിയിലെ തൊഴിലാളികളും മധ്യപ്രദേശ് സ്വദേശികളുമായ ജയ്ബാൻ (21), മുകേഷ് സിങ് (20), മുനീം സിങ് (20), ജാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി (33) എന്നിവരാണ് അറസ്റ്റിലായത്. കുട്ടി ബഹളംവെച്ചതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും സമീപത്തെ ഓവുചാലിൽ ഉപേക്ഷിക്കുകയും ചെയ്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.

ഫാക്ടറിയിലെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. സി.സി.ടി.വികളും ഫോൺകോളുകൾ പരിശോധിച്ചതും പ്രതികളെ പിടികൂടുന്നതിൽ നിർണായകമായതായി സിറ്റി പൊലീസ് കമീഷണർ എൻ. ശശി കുമാർ പറഞ്ഞു. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button