ThrissurNattuvarthaLatest NewsKeralaNews

ഡിവൈഎഫ്ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം: പരിഹാസവുമായി ഫാത്തിമ തഹ്ലീയ

തൃശൂർ: ഭക്ഷണത്തില്‍ മതം കലര്‍ത്തിയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെതിരെ പരിഹാസവുമായി എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലീയ.

ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന സംഘപരിവാര്‍ അനുഭാവി ശങ്കു ടി ദാസിന്റെ പോസ്റ്റ് പങ്കുവെച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഫാത്തിമ ഡിവൈഎഫ്‌ഐയെ പരിഹസിക്കുന്നത്. ‘ഡി.വൈ.എഫ്.ഐ മിത്രങ്ങള്‍ക്ക് സംഘ് മിത്രങ്ങളുടെ അഭിനന്ദന പ്രവാഹം’ എന്ന് ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.

പണം തരാം, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ: അപേക്ഷയുമായി കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി

‘നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്. ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത്. അഭിവാദ്യങ്ങള്‍’. എന്ന് ശങ്കു ടി ദാസ് അഭിനന്ദന കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button