Latest NewsNewsInternational

സിറിയയിൽ ഇസ്രായേൽ ന‌ടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

സിറിയയിലെ ഇറാൻ പിന്തുണയുള്ള സൈന്യത്തിനു നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.

ദമാസ്‌കസ്: സിറിയയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേർ സിറിയൻ സൈനികരാണ്. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചകളിലായി സിറിയയിലേക്ക് ഇസ്രായേലിൽ നിന്നും തു‌ടരെ ആക്രമണങ്ങൾ വരുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രായേൽ പിടിച്ചെടുത്ത ​ഗോലാൻ താഴ്വരയിൽ നിന്നും സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്ക് വ്യോമാക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല.

Read Also: അയല്‍വാസിയുടെ വീട്ടില്‍ ഡിജെ പാര്‍ട്ടി: ശബ്ദം കേ‌ട്ട് കോഴികള്‍ ചത്തെന്ന് പരാതി

ഇതു കൂടാതെ ഈ മാസമാദ്യം ഇസ്രായേൽ ആക്രമണത്തിൽ രണ്ട് സിറിയൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിറിയയിലെ ഇറാൻ പിന്തുണയുള്ള സൈന്യത്തിനു നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അസദ് സർക്കാരിനെ അനുകൂലിക്കുന്ന ലെബനനിലെ ഹിസ്ബൊള്ള ​ഗ്രൂപ്പിന് സിറിയയിൽ സാന്നിധ്യമുണ്ട്. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്.

shortlink

Post Your Comments


Back to top button