ThiruvananthapuramKeralaNattuvarthaLatest NewsNews

സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ രണ്ട് നഗരങ്ങളിലൂടെ ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നു: ഇ ശ്രീധരൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിലവിലെ അലൈൻമെന്റിനെ വിമർശിച്ച അദ്ദേഹം ഈ പദ്ധതി സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപിച്ചതുപോലെ പദ്ധതി 2025ൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നും പത്രക്കുറിപ്പിലൂടെ ഇ ശ്രീധരൻ വ്യക്തമാക്കി.

ബസിന് തീപിടിച്ച് 12 കുട്ടികള്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണമെന്നും പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button