MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും പൊ​ലീ​സ് പി​ടി​കൂ​ടി

തോ​ക്ക് തി​ര നി​റ​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്

എ​ട​ക്ക​ര: മൂ​ത്തേ​ട​ത്തെ വീ​ട്ടി​ൽ നിന്ന് നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ര​പ്പു​റം ബാ​ലം​കു​ളം പൊ​ത്ത​ങ്കോ​ട​ന്‍ സു​ഫി​യാന്റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. തോ​ക്ക് തി​ര നി​റ​ച്ച നി​ല​യി​ലാണ് കണ്ടെത്തിയത്. കൂ​ടാ​തെ 11 തി​ര​ക​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

നെ​ല്ലി​ക്കു​ത്ത് വ​ന​ത്തി​ല്‍ വ്യാ​പ​ക​മാ​യ മൃ​ഗ​വേ​ട്ട ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തിന്റെ അടിസ്ഥാനത്തിലാണ് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അതേസമയം പൊ​ലീ​സ് എ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് സു​ഫി​യാ​ന്‍ ര​ക്ഷ​പ്പെ​ട്ടു.

Read Also : പ്രണയം നടിച്ച് പീഡനം : പോക്സോ കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം വിമാനത്താവളത്തില്‍ അറസ്റ്റിൽ

എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എ​സ്. മ​ഞ്ജി​ത് ലാ​ല്‍, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ എ​സ്.​ഐ​മാ​രാ​യ എം. ​അ​സൈ​നാ​ര്‍, കെ. ​ശി​വ​ന്‍, എ​സ്.​സി.​പി.​ഒ സി.​എ. മു​ജീ​ബ്, ഇ.​വി. അ​നീ​ഷ്, കെ.​ജെ. ഷൈ​നി, സി. ​സ്വാ​തി, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ് കൈ​പ്പി​നി, കെ.​ടി. ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ന്‍ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തോ​ക്ക് ഫോ​റ​ന്‍സി​ക് ലാ​ബിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button