Latest NewsIndiaNews

റോഡുകള്‍ കത്രീന കൈഫിന്റെ കവിളുപോലെയാക്കും: വിവാദ പരാമർശവുമായി കോൺഗ്രസ് മന്ത്രി

ജയ്പൂര്‍ : വിവാദ പരാമർശവുമായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര സിംഗ് ഗുധ. തന്റെ മണ്ഡലത്തിലെ പൊതുപരിപാടിയ്ക്കിടെ മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. തന്റെ മണ്ഡലത്തിലെ റോഡുകളെല്ലാം ബോളിവുഡ് ന‌ടി കത്രീന കൈഫിന്റെ കവിളുകൾ പോലെയുള്ളതായിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതോടെ ഗുധയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. മന്ത്രിയുടെ വാക്കുകൾ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ളതാണെന്നും നിരവധി പേർ വിമർശിക്കുന്നു.

പരിപാടിക്കിടെ റോഡ് വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറപടി നൽകുകയായിരുന്നു മന്ത്രി. റോഡ് പുനർനിർമാണം ഉറപ്പ് നൽകിയ ഇദ്ദേഹം തന്റെ മണ്ഡലത്തിലെ റോഡുകൾ കത്രീന കൈഫിന്റേതു പോലെയായിരിക്കണമെന്ന് പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് ചീഫ് എജിനീയറോട് പറഞ്ഞു. ആദ്യം കെയ്റ്റ് കൈഫ് എന്നാണ് അക്ഷരപ്പിശകോടെ മന്ത്രി പറഞ്ഞത്. കാണികളുടെ സ​ഹായത്തോ‌‌ടെ കത്രീന കൈഫ് എന്ന് തിരുത്തി പറയുകയും ചെയ്തു.

Read Also  :  യുഎഇ ദേശീയ ദിനം: 500 ദിർഹത്തിന്റെ വെള്ളിനാണയം പുറത്തിറക്കി അബുദാബി

ഞായറാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് 11കാബിനറ്റ് അം​ഗങ്ങളെയും നാല് സംസ്ഥാന മന്ത്രിമാരെയും ഉൾപ്പെടുത്തി തന്റെ കൗൺസിൽ വിപുലീകരിച്ചിരുന്നു. ഇതിൽ രാജേന്ദ്ര സിംഗ് ഗുധയെ പഞ്ചായത്തീ രാജ് സഹമന്ത്രിയായാണ് നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button