MalappuramKeralaNattuvarthaLatest NewsNews

മൂ​ന്ന് കോ​ടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ

മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 311 ഗ്രാം ​എം.​ഡി.​എം.​എ (മെ​ഥി​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്ത് ആം​ഫി​റ്റ​മി​ന്‍)യുമായി മൊ​റ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​രി​സിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്

മ​ല​പ്പു​റം: മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ റി​മാ​ൻ​ഡിൽ. മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന 311 ഗ്രാം ​എം.​ഡി.​എം.​എ (മെ​ഥി​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്ത് ആം​ഫി​റ്റ​മി​ന്‍)യുമായി മൊ​റ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​രി​സിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതിയെ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക് 2.30ഓ​ടെ​യാ​ണ്​ പൊലീസ് മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. മൊ​റ​യൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽപന നടത്തുന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മു​ഹ​മ്മ​ദ് ഹാ​രി​സ്.

Read Also : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു : യു​വാ​വ് പിടിയിൽ

മയക്കുമരുന്ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്​ കു​റ​ഞ്ഞ വി​ല​യ്​​ക്ക് വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് ഗ്രാ​മി​ന് 5,000 മു​ത​ല്‍ 10,000 വ​രെ രൂ​പ വി​ല​യി​ട്ടാ​ണ് ഇയാൾ വി​റ്റി​രു​ന്ന​ത്. അതേസമയം പ്ര​തി​യി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button