Latest NewsNewsInternational

ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 22 ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് ഈ രാജ്യം

കെയ്‌റോ ; ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 22 ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് ഈജിപ്റ്റ്. മുന്‍ ആഭ്യന്തര മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തീവ്രവാദികളെയാണ് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവും മുന്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് ഇബ്രാഹിമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടെ ഈജിപ്റ്റിലുടനീളം 54 ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ജുഡീഷ്യല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Read Also : മഴയ്ക്ക് ശേഷം ഉണ്ടാകുന്ന നീർച്ചാലുകളിൽ നീന്താനിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുന്നറിയിപ്പുമായി ഒമാൻ

2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് പിന്തുണ ഉറപ്പിച്ച ജിഹാദി തീവ്രവാദ സംഘടനയായ അന്‍സാര്‍ ബൈത്ത് അല്‍-മഖ്ദിസിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവര്‍. ഈജിപ്റ്റിലെ പരമോന്നത അപ്പീല്‍ കോടതിയായ കോര്‍ട്ട് ഓഫ് കാസേഷന്‍, ഇതേ കേസില്‍ മറ്റ് 118 പേരുടെ തടവുശിക്ഷയും ശരിവെച്ചു. ഇവരെ സഹായിച്ചതിന് ശിക്ഷിക്കപ്പെട്ടത് മുന്‍ സ്പെഷ്യല്‍ ഫോഴ്സ് ഓഫീസറായ ഹിഷാം അല്‍-അഷ്മവിയാണ്.

2018 ഫെബ്രുവരിയില്‍ വടക്കന്‍ സിനായ് കേന്ദ്രീകരിച്ച് തീവ്രവാദികള്‍ക്കെതിരെ സൈന്യവും പോലീസും രാജ്യവ്യാപകമായി ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു . ഇതിനിടയിലാണ് ഭീകരര്‍ പിടിയിലായത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button