ErnakulamKeralaNattuvarthaLatest NewsNews

വെറും മര്യാദ കൊണ്ട് മാത്രമാണ് അയാളെ മുഖ്യമന്ത്രിയെന്ന് ഞാൻ വിളിക്കുന്നത്: ആഞ്ഞടിച്ച് കെ.എസ്.യു പ്രവർത്തക

ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ എടയപ്പുറം സ്വദേശിനി മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി കെ.എസ്.യു. സാധാരണ ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളിൽ മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്താറുണ്ടോ എന്ന് ആലുവയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കെ.എസ്.യു പ്രവർത്തകയായ വിദ്യാർത്ഥിനി ചോദിക്കുന്നു.

‘അയാളെന്തിനാണ് മുഖ്യമന്ത്രി കസേരയിൽ കയറി ഇരിക്കുന്നത്. സംസാരിക്കാൻ അറിയില്ലാത്ത എന്തേലും സാധനമാണോ മുഖ്യമന്ത്രി. വെറും മര്യാദ കൊണ്ട് മാത്രമാണ് അയാളെ മുഖ്യമന്ത്രിയെന്ന് ഞാൻ വിളിക്കുന്നത്’. കെ.എസ്.യു പ്രവർത്തക മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പിക്കാർക്കും ആര്‍.എസ്.എസുകാർക്കും പ്രവേശനമില്ല : മകളുടെ വിവാഹ ക്ഷണക്കത്തുമായി പിതാവ്

കേസിൽ ആരോപണവിധേയനായ പോലീസുകാരനെതിരെ നിരവധി പരാതികൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സിഐയ്ക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം നൽകി സർക്കാർ അയാളെ സഹായിക്കുകയാണെന്നും കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. സിഐയ്ക്ക് സ്ഥലംമാറ്റം നൽകിയതിലൂടെ ആലുവയിലെ പ്രശ്നം മറ്റൊരിടത്തേക്ക് മാറുമെന്നല്ലാതെ പ്രയോജനമില്ലെന്നും സംഭവത്തിൽ സിഐയ്ക്ക് എതിരെ കർശന നടപടി സ്വീകരിന്നതുവരെ ശക്തമായ സമരം നടത്തുമെന്നും കെ.എസ്.യു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button