Latest NewsNewsLife StyleFood & CookeryHealth & Fitness

ദിവസേന നാല് കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ഒരു ഗുണമുണ്ട്

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായ അല്ലെങ്കില്‍ കോഫിയിലൂടെ തന്നെയായിരിക്കും. എന്നാൽ ദിവസേന അഞ്ചും ആറും തവണ കാപ്പി കുടിക്കുന്നവരും ഇതിൽ ഉണ്ട്. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്നതല്ല. ശീലമായി പോയി എന്നതാണ് സത്യം.

ഇപ്പോഴിതാ കാപ്പി കുടിച്ചാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നത്. ദിവസേന നാല് കപ്പ് കോഫി കുടിക്കണമെന്നാണ് ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്‌പെയിനിലെ നാവര ആശുപത്രി ഗവേഷകനായ അഡീല നാവരയാണ് ഇത് കണ്ടെത്തിയത്.

Read Also  :  ഇറാനില്‍ സൈനിക നടപടി ഉടനുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക

ദിവസേന നാല് കപ്പ് കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു.

കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 37 വയസ്സിന് മുകളിലുള്ള 19,896 പേരിലാണ് പരീക്ഷണം നടത്തിയത്. പത്ത് വര്‍ഷത്തെ ശ്രമത്തിന് ശേഷം ദിവസേന കാപ്പി കുടിക്കാത്ത 337 പേര്‍ മരണത്തിന് കീഴടങ്ങിയതായും ഇവര്‍ പറയുന്നു. ഇതിന്‍റെ ഫലം യൂറോപ്യന്‍ സൊസൈറ്റി കാര്‍ഡിയോളജി കോണ്‍ഗ്രസ് ബാഴ്‌സലോണയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button